തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നതെന്ന് കെ.വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോ യെന്നും ആലോചിക്കണമെന്നും കെ വി തോമസ് പറഞ്ഞു
കൊച്ചി : തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമി ക്കു ന്നതെന്ന് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെ ന്നും കെ വി തോമസ് പറഞ്ഞു.തന്നെ പുറത്താക്കാന്‍ നേരത്തെ ശ്രമം തുടങ്ങി. എന്നാല്‍ ആ തീരുമാന മെടുക്കേണ്ടത് സുധാകരനല്ല എഐസിസി ആണ്. എഐസിസി തീരുമാനമറിഞ്ഞശേഷം അതേകുറിച്ച് സംസാരിക്കാം. 2024 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസിന് ഒറ്റക്ക് നേരിടാന്‍ കഴിയി ല്ലെ ന്നും കെ വി തോമസ് പറഞ്ഞു.
‘രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ്. ഖദര്‍ ഇട്ടാല്‍ മാത്രം കോ ണ്‍ഗ്രസ് ആവില്ല. തനിക്ക് സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്കായി തിരിച്ചും ചെയ്തിട്ടുണ്ട്. ജന ങ്ങളാണ് അംഗീകാരം നല്‍കിയത്. തന്നെക്കാള്‍ പ്രായമുള്ളവര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. എന്റേത് മാത്രമല്ല, കെ സു ധാകരന്റേയും സാമ്പത്തികം കൂടി അന്വേഷിക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.
കെ വി തോമസ് ഇന്ന് രേഖാമൂലം മറുപടി നല്‍കും
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി അച്ചടക്ക സമിതി നല്‍കിയ നോട്ടീസിന് കെ വി തോമസ് ഇന്ന് രേഖാമൂലം മറുപടി നല്‍കും. ഇന്നലെ ഇ മെയില്‍ മുഖേനെ മറുപടി നല്‍കിയിരുന്നു. സിപിഎം സെമിനാറുകളില്‍ മുമ്പ് കേരള നേതാക്കള്‍ പങ്കെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറുപടിയില്‍ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
ഇന്ന് നടക്കുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല. കോ ണ്‍ഗ്രസ് അച്ചടക്ക സമിതി വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് കെ വി തോമസിനെ യോഗ ത്തിലേക്ക് ക്ഷണിക്കാത്തതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.











