ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ നാലുപേര്‍ അറസ്റ്റില്‍. വില്ലേ ജ് ഓഫീസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പാലക്കാട് കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്
പാലക്കാട് : ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ നാലുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പാലക്കാട് കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തു ന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് എന്‍ ഉല്ലാസ്, താല്‍ക്കാലിക ജീവനക്കാരി സു ഖില, അമ്പലപ്പാറ ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാര്‍, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
തൃപ്പലമുണ്ടയിലെ 12 ഏക്കര്‍ സ്ഥലം അളന്നു നല്‍കുന്നതിന് അരലക്ഷം രൂപയാണ് ഇവര്‍ കൈക്കൂ ലി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സ്ഥലമുടമ ഭഗീരഥന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഇന്നലെ ഇവരെ പിടികൂടുകയാ യിരു ന്നു.












