സ്ത്രീധന മോഹികള്‍ക്ക് താക്കീതായി വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റര്‍ പ്രചാരണം. നിരവധി പെണ്‍കുട്ടികള്‍ സ്ത്രീധ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പോസ്റ്റര്‍ പ്രചാരത്തിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊച്ചി: സ്ത്രീധന മോഹികള്‍ക്ക് താക്കീതായി വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റര്‍ പ്രചാരണം. നിരവധി പെണ്‍കുട്ടികള്‍ സ്ത്രീധ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി നികള്‍ പോസ്റ്റര്‍ പ്രചാരത്തിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘സ്ത്രീധന മോഹികള്‍ കട ക്ക് പുറത്ത്, വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല’ എന്ന പോസ്റ്ററുകള്‍ വീടിനു മുന്നിലും നിരത്തുകളി ലും പോസ്റ്ററുകള്‍ പതിപ്പിച്ചായിരുന്നു പ്രചാരണം.
സ്ത്രീധനം ചോദിച്ചു വരുന്നവരോട് കടക്ക് പുറത്ത് എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ വീടുക ള്‍ക്ക് മുന്നില്‍ പതിച്ച് വിദ്യാത്ഥിനി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം പുറ ത്തുവരുന്ന സാഹചര്യത്തില്‍ സ്ത്രീധനം ചോദിച്ചുവരുന്നവരോട് കടക്ക് പുറത്ത് എന്ന് പറയാന്‍ പെ ണ്‍കുട്ടികളെയും വീട്ടുകാരെയും പ്രേരിപ്പിക്കുന്നതായിരുന്നു പ്രചാരണം.
എഐഎസ്എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ അക്ഷിത വിദ്യാര്‍ത്ഥിനി വേദി പ്രവര്‍ത്തകരാണ് ശ ക്തമായ പോസ്റ്റര്‍ പ്രചാര പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ‘വിലയ്ക്ക് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ല. സ്ത്രീ വളര്‍ത്തി വില്‍ക്കേണ്ട ഒന്നല്ല’ തുടങ്ങി നിരവധി പോസ്റ്ററുകളാണ് വിദ്യാര്‍ത്ഥിനികള്‍ വീടുകളി ലും പൊതു നിരത്തുകളിലും പതിച്ചിരിക്കുന്നത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ, നിരവധി പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളി ലായി പുറത്തുവന്നിരുന്നു. സ്ത്രീധന പീഡനത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു.