പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയി ലും 18ന് പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസിലും നടക്കും
കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാ വല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലും 18ന് പാലാരിവട്ടത്തുള്ള സോ മന്‍സ് കോര്‍പ്പറേറ്റ് ഓഫീസിലും നടക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഡിസംബറില്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് സീസണില്‍ വരുന്ന ഒരു കൊല്ലക്കാലത്തേയ്ക്ക് 70ല്‍പ്പരം രാജ്യങ്ങളി ലേയ്ക്കുള്ള പാക്കേജുകളാണ് ഉത്സവില്‍ അവതരിപ്പിക്കുകയെന്ന് സോമന്‍സ് ഗ്രൂപ്പ് എം.ഡി എം.കെ സോ മന്‍ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് ഉത്സവ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം. യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ ക്ക് ഉത്സവ് സന്ദര്‍ശിച്ച് പാക്കേജുകളുടെ വിവരങ്ങളറിഞ്ഞ് ബുക്കു ചെയ്യാം. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന താഴ്ന്ന നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡ ന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളുടെ ട്രാവല്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ന ടക്കും. സിനിമാതാരവും യാത്രികയുമായ സ്വാസിക, റെസ്റ്റോറ ന്റ് നടത്തി വിദേശയാത്രകള്‍ നടത്തിയി രു ന്ന ദമ്പതിമാരിലെ പരേതനായ വിജയന്റെ ഭാര്യ മോഹന വിജയന്‍, പലചരക്കുകട നടത്തി യാത്രകള്‍ നട ത്തുന്ന മോളി, മോഡ ലും യാത്രികയുമായ മിഥില, യാത്രിക റുബാബ് ഹാരിസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്‍ ഡിപെന്റന്റ് വിമെന്‍ ട്രാവല്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്യും.