കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന സിപിഎം പ്രവര്‍ത്തകരുടെ വ്യാപക ആക്ര മണത്തിന് പിന്നാലെയാണ് വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎം കൊടി പരസ്യമായി കത്തിച്ചത്. ഇതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.
തിരുവനന്തപുരം: സിപിഎം പതാക കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ, ഇടത് പ്രൊഫൈലു കളില്‍ നിന്നും സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് യൂത്ത് കോണ്‍ഗ്ര സ് നേതാവ് വീണ എസ്. നായര്‍. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് വീണ ഡിജിപിക്ക് പരാതി നല്‍കി.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന സിപിഎം പ്രവര്‍ത്തകരുടെ വ്യാപക ആക്രമണത്തിന് പിന്നാലെയാണ് വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപി എം കൊടി പരസ്യമായി കത്തിച്ചത്. ഇതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. വീണക്കെ തിരെ സിപിഎം അണികളുടെ ഭാഗത്ത് നിന്നും വലിയ സൈബര്‍ അക്രമണമാണ് നടക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
സിപിഎമ്മിന്റെ കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീ ണ എസ് നായര്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.വീണയെ സൈബര്‍ സഖാക്കള്‍പച്ച ത്തെറി വിളിക്കുകയാണെന്നും വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്നും ഇതാണോ സ്ത്രീപ ക്ഷ സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു.
നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സം സ്ഥാന സെക്രട്ടറി കൂടിയായ വീണക്കെതിരെ കേസെടുത്തിരുന്നു.