നവ്യ നായര്‍,സൈജു കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ…’ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.’ഒരുത്തി’ക്ക് ശേഷം നവ്യാ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ
കൊച്ചി :നവ്യ നായര്‍,സൈജു കുറുപ്പ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ…’ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.’ഒരുത്തി’ക്ക് ശേഷം ന വ്യാ നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ.
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് സണ്ണി വെയ്ന്‍ ആണ്. ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ ഗ്രഹകന്‍. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധായകന്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.