നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം. സൂരജിന് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ലഭിക്കണ മെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം
കൊല്ലം: ഉത്ര കൊലപാതക കേസില്‍ പ്രതി സൂരജ് ജീവതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് ശിക്ഷാ വിധി. എന്നാല്‍ വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു.നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം. സൂരജിന് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ലഭിക്കണ മെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ലഭിച്ചത് ഇരട്ട ജീവപ ര്യന്തമാണ്.
പ്രതിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ ഒഴിവാക്കിയത്. വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വര്‍ഷം, തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം എന്നിങ്ങനെ 17 വര്‍ഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാത കത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ.
302 നരഹത്യ,307 വധശ്രമം, 328 വിഷവസ്തു ഉപയോഗിച്ച് അപായപ്പെടുത്തല്‍, 201 തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. 302ന് 5 ലക്ഷം രൂപ പിഴയും, 328-ാം വകുപ്പിന് 25000 രൂപയും, 307-ാം വകുപ്പിന് 50000 രൂപയും, 201-ാം വകുപ്പിന് 10000 പിഴയുമാണ് വിധിച്ചിരിക്കു ന്നത്.
2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്ത ക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങി യത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷി ന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരു ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.