ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദി 2014 ആദ്യമായി സ്വാതന്ത്ര്യദിന സന്ദേശം നൽകാൻ എത്തിയപ്പോൾ കെട്ടിയ ടർബനും 2020ൽ അദ്ദേഹം കെട്ടിയ ടർബനും തമ്മിൽ താരതമ്യം ചെയ്യാൻ ജനങ്ങൾ തുടങ്ങിയിരിക്കുന്നു. നിറങ്ങളിൽ വന്ന മാറ്റമാണ് വ്യാപകമായി ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഇന്ന് ചെങ്കോട്ടയിൽ മോദി എത്തിയത് കാവി നിറമുള്ള ടർബൻ ധരിച്ചാണ്. മതേതരത്വത്തിൽ നിന്ന് ഹിന്ദുത്വത്തിലേയ്ക്കുള്ള ചുവടുമാറ്റമായി രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് ബാബരി മസ്ജിദ് തകർത്ത സ്ഥലത്താണ്. പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് തറക്കല്ലിടൽ കർമ്മം നടത്തിയത്. കാശിയിലും മഥുരയിലും സമാനമായ ഒരു കർസേവ ഉണ്ടാകുമെന്നാണ് രാജ്യത്തെ ഹിന്ദു വിശ്വാസികൾ ഇപ്പോഴും പറഞ്ഞു നടക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന ചിഹ്നമായി പ്രധാനമന്ത്രിയുടെ തലക്കെട്ടിനെ വിശകലനം ചെയ്യുന്നവരുമുണ്ട്.












