എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടുമുന്‍പ് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. ആര്‍എ സ്എസ് ശാരീരി ക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്
പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാ വ് സുബൈറിന്റെ വിലാപ യാത്രയ്ക്ക് തൊട്ടു മുന്‍പ് പാലക്കാ ടിനെ നടുക്കി വീണ്ടും കൊലപാതകം. ആര്‍എസ്എസ് ശാരീരിക് ശി ക്ഷക് പ്രമുഖ് എ സ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സം ഘം കടയില്‍ കയറി വെട്ടിക്കൊന്നത്.
സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ വന്‍ സുരക്ഷാ മു ന്നൊരുക്കങ്ങളാണ് പൊലീസ് പാലക്കാട് നഗത്തില്‍ ഒരുക്കിയിരുന്നത്. എന്നാല്‍, നാടിനെ ഞെട്ടിച്ച് പട്ടാപ്പ കല്‍ ആര്‍എസ്എസ് നേതാവിനെ കട യില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.കൃത്യത്തിന് പിന്നില്‍ എ സ്ഡിപിഐയാണെന്ന് ബിജെപി ആ രോപിച്ചു. നഗരത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം സെക്ക ന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ കയറിയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ പരിസരത്ത് അധികം ആളുക ളുണ്ടായി രുന്നില്ല എന്നാണ് ദൃക്സാക്ഷി പറഞ്ഞു. തലയ്ക്കും നെറ്റിയിലും ഗുരു തരമായി പരിക്കേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സു ബൈറിനെ രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരു ന്നു.സംഭവം നടന്നത് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ്, ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് സുബൈറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചത്. ഏറാഞ്ചേരി ജുമാഅത്ത് പള്ളിയിലാണ് സുബൈറിന്റെ മൃതദേഹം ഖബറടക്കുന്നത്. എലപ്പുള്ളിയിലെ ഗ്രൗണ്ടില്‍ പൊതു ദര്‍ശനം നടത്തും. ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം കൂ ടി നടന്നതിന്റെ പശ്ചാത്തലത്തില്‍,പൊലീസ് കൂടുതല്‍ സേനയെ പാലക്കാട് രംഗത്തിറക്കിയിട്ടുണ്ട്.