സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക. സുന ന്ദ പുഷ്‌കറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കോ കൊലപാതകത്തിനോ കുറ്റം ചു മത്തണ മെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നാണ് ശശി ത രൂരിന്റെ വാദം. രണ്ടാം തവണയാണ് കേസ് വിധി പറയാനായി പരിഗണിക്കുന്നത്.
സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമാ യിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അ റിയിച്ചിരുന്നു. എന്നാല്‍ മരണം ആത്മഹത്യയല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. വി ഷം വായിലൂടെയോ ഇന്‍ജക്ഷനിലൂടെയോ ആണ് സുനന്ദയുടെ ശരീരത്തിലെത്തിയതെന്ന പോ സ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദം.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷം ഏപ്രില്‍ 12ന് ജഡ്ജി ഗീതാജ്ഞലി ഗോയല്‍ ഉത്തരവ് പറയുന്നതിന് നീട്ടി വെയ് ക്കുകയായിരുന്നു. 2014 ജനുവരി 17നാണ് ഡല്‍ഹിയി ലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നി യമ ത്തിലെ 498 എ, 306 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്.