സേവറി നാണു കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായിരുന്ന സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഭാര്യ ഭാര്‍ഗവി. കണ്ണൂരിലെ സേവറി നാണു വധം അബ ദ്ധത്തില്‍ സംഭവിച്ചതാണെന്ന് സുധാകരന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞി രുന്നു. സു ധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്നും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തു ടരന്വേഷണം ആവശ്യപ്പെട്ട് കോട തിയെ സമീപിക്കുമെന്നും നാണുവിന്റെ ഭാര്യ ഭാര്‍ഗവി പറഞ്ഞു.
സേവറി നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന കെപിസി സി അധ്യക്ഷന്‍ കെ സുധാകരന്റെ കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രിതിയാക്കി കേസെടുക്കണമെന്ന് കുടുംബവും ആവശ്യപ്പെട്ടു.
‘താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഎം പ്രവര്‍ത്ത കനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വയ്ക്കാം’- എന്നായി രുന്നു കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞത്. തോക്കും ഉണ്ടയും എടുത്ത് നടക്കുന്ന മുഖ്യമ ന്ത്രി ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരല്‍ തന്റെ നേരെത്തന്നെയാണ് ചൂണ്ടുന്നത് എന്നോര്‍ക്കണ മെന്നാണും കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.
കണ്ണൂര്‍ നഗരത്തില്‍ സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സേവറി നാണു. സേവറി ഹോട്ടലിലെ ജോലിക്കാരനായിരുന്ന നാണുവിനെ 1992 ജൂണ്‍ 13ന് ബോംബെറിഞ്ഞ് കൊലപ്പെടു ത്തിയെന്നാണ് കേസ്. കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന ആദ്യബോംബേറ് സംഭവങ്ങളിലൊ ന്നായി രുന്നുസേവറി നാണുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കെ സുധാകരന്റെ അനുയായിക ളാണ് ബോംബേറിന് പിന്നിലെന്ന ആരോപണം സജീ വമായി അക്കാലത്ത് തന്നെ ഉയര്‍ന്നിരുന്നു. സിപിഎം വേദികളിലും പ്രസംഗങ്ങളില്‍ ഇന്നും സേവറി നാണുവിന്റെ മരണം പരാമര്‍ശിക്കപ്പെടാറുണ്ട്.