തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.പി ടി തോമസിന് എന്‍എസ് എസ് നേതൃത്വവു മായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു
കോട്ടയം : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. പി ടി തോമസിന് എന്‍എസ്എസ് നേതൃത്വവുമായി അടു
ത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തെ നേരത്തെ തന്നെ വന്നുകാണേണ്ട തായിരുന്നു. സമയം കിട്ടാത്തതിനാ ലാണ് കാണാന്‍ വൈകിയത്. അദ്ദേഹത്തില്‍നിന്ന് എല്ലാ അനുഗ്രഹ വും വാങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണോ എത്തിയതെന്ന ചോദ്യ ത്തിന് അനുഗ്രഹം തേടിയെന്ന തന്റെ വാക്കിനെ എങ്ങനെ വേണ മെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികര ണം. സുകുമാരന്‍ നായരുടെ അനുഗ്രഹം താന്‍ തേടി. പെരുന്ന സന്ദ ര്‍ശനം മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെ ന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം എന്‍എസ്എസിന് സമദൂര നിലപാടാണ് ഉള്ളതെന്ന് ജ നറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ തോമസിന്റേ ത് സൗഹൃദ സന്ദര്‍ശനമാണ്. ഉമ തോമസ് അര്‍ഹയെങ്കില്‍ തൃക്കാക്കര യിലെ ജനങ്ങള്‍ തെരഞ്ഞെടുക്കട്ടെ എന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ്
പ്രചാരണം ചൂടുപിടിക്കുന്നു
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോ ജോസഫ് കൂടി വന്നതോടെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. താന്‍ ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്ന് വന്ന സ്ഥാനാര്‍ഥിയല്ലെ ന്ന് ജോ ജോസഫ് പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി നല്‍കുമെ ന്നും ജോ ജോസഫ് പറഞ്ഞു.












