മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹി തയായി. ഗായകനും തിരുവനന്തപുരം സ്വദേശിയുമായ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താലികെട്ട്
തൃശൂര്‍ : മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സീരിയല്‍ താരം ദേവിക നമ്പ്യാര്‍ വിവാഹി തയായി.ഗായകനും തിരുവനന്തപുരം സ്വദേശിയുമായ വിജയ് മാധവാണ് ദേവികയെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താലികെട്ട്.
ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടു ത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. രാക്കുയില്‍ എന്ന സീരിയലിലൂടെ ശ്ര ദ്ധേയായ നടിയാണ് ദേവിക. ഒരുചിരി ഇരുചിരി ബംബര്‍ചിരി എന്ന ടെലിവിഷന്‍ ഷോയുടെ അവതാര കയാണിപ്പോള്‍ ദേവിക.
മലപ്പുറം മഞ്ചേരി കാരക്കുന്ന് ആമയൂര്‍ പ്രാക്കുന്ന്കളത്തില്‍ എന്‍സിടി ശ്രീധരന്റെയും രാധിക യുടെയും മകളായ ദേവിക നല്ലൊരു നര്‍ത്തകി കൂടിയാണ്. സ്റ്റാര്‍ സിംഗര്‍ ടെലിവിഷന്‍ റിയാ ലി റ്റിഷോയിലൂടെ ശ്രദ്ധേയനായ വിജയ് മാധവ് മികച്ച ഗായകനാണ്. ഇപ്പോള്‍ സംഗീത സംവിധാ ന രംഗത്തും സജീവമാണ്.
മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും എന്‍ഗേജ്മെന്റ് നടന്നത്. കോവിഡ് കാലത്തെ കാത്തിരി പ്പിനൊടുവില്‍ ഒന്നായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമാ യിരുന്നു വിവാഹം. സെറ്റും മുണ്ടുമായിരുന്നു ദേവികയുടെ വേഷം. വിജയുടേത് കസവ് മുണ്ടും നേര്യ തും. തുളസിമാല യണി ഞ്ഞ് നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാ യി.
ഇരുവരുടേയും പ്രണയ വിവാഹമല്ല. മുന്‍പ് ദേവിക തന്നെയായിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്. പരി ണയമെന്ന സീരിയല്‍ ഷൂട്ടിനിടെയാണ് ദേവികയും വിജയും പരിചയപ്പെടുന്നത്. ആ സീരിയലില്‍ ടൈ റ്റില്‍ സോങ് ആലപിച്ചത് വിജയ് ആയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പരിചയപ്പെടുകയും സുഹൃ ത്തുക്കളാവുകയും ചെയ്തു. റിയാലിറ്റി ഷോയില്‍ വന്നതോടെ ജീവിതത്തില്‍ വലിയ നല്ല മാറ്റങ്ങള്‍.