സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. കേന്ദ്ര ത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ ഞ്ഞു
തിരുവനന്തപുരം: സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അ ദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. എന്നാല്‍ ചില പ്രത്യേക സ്വാധീന ങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍ കി.
പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതോടൊപ്പം ജിയോ ടാഗിങ്ങ് അടക്കുമുളള നൂതനമാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകള്‍, മരങ്ങള്‍ മതിലുകള്‍ മുതലായ സ്ഥലങ്ങളി ല്‍ അടയാളങ്ങള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് അനുയോജ്യമായ കാര്യമാണ്. അതിന്റെ ഭാഗമായാണ് അത്തരം ഒരുനിര്‍ദേശം വച്ചത്. അക്കാര്യത്തിന് കേന്ദ്ര സര്‍ ക്കാര്‍ അനുമതി ലഭിക്കു മെന്ന സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടല്‍ വന്നപ്പോള്‍ കുറച്ചൊ ന്നു ശങ്കിച്ചുനില്‍ക്കുന്നണ്ട്.
ഏത് ഘട്ടത്തിലായാലും ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി തരേണ്ടിവരും. തന്നേതീരൂ. ഇപ്പോള്‍ തന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും. അതുകൊണ്ട് സംസ്ഥാന സര്‍ ക്കാര്‍ പദ്ധതി ഉപേക്ഷി ച്ചിട്ടില്ല. പക്ഷെ അനുമതി തരേണ്ടവര്‍ അനുമതി ഇപ്പോള്‍ തരാന്‍ തയ്യാറല്ലെന്ന സമീപനം സ്വീകരി ക്കുമ്പോള്‍ ഞങ്ങളിതാ ഇപ്പോ നടത്തുന്നുവെന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.











