സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷ ന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചിന്റെ വിധി.
കൊച്ചി: സില്‍വര്‍ലൈനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷ ന്‍ ബെഞ്ച് റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണം എന്ന ഉത്തരവിനെതിരെയാണ് സര്‍ ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഡിപിആര്‍ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡിപിആര്‍ സംബ ന്ധിച്ച് പ്രതിപക്ഷം അടക്കം കടു ത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇതും സര്‍ക്കാരിന് ആ ശ്വാസം നല്‍കുന്ന കാര്യമാണ്.
സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്ത രവിറക്കിയതെന്നും പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങ ള്‍ക്കപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്ത രവെന്നും അപ്പീ ലില്‍ സര്‍ക്കാര്‍ വാദിച്ചു.ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമര്‍ശ ങ്ങള്‍ ഹര്‍ജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യ ത്തില്‍ ഡിപിആര്‍ നടപടികള്‍ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അപ്പീലില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
നേരത്തെ തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യ പ്പെട്ട് ചിലര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടപടിക ള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവ്.