സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരിഗണി ക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാന ത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. ഇതിനായി മെട്രോമാന്‍ ഇ ശ്രീ ധരന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച പദ്ധതികളാണ് കേന്ദം പരിഗണിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പരി ഗണിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വേഗമേറിയ റെയില്‍ ഗതാ ഗതം സംസ്ഥാ നത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. ഇതിനായി മെട്രോമാന്‍ ഇ ശ്രീധരന്‍ ഉള്‍പ്പെടെ നി ര്‍ദേശിച്ച പദ്ധതികളാണ് കേന്ദം പരിഗണിക്കുന്ന ത്.സില്‍വര്‍ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോ യെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രിയാണെന്നും വി മുരളീധരന്‍ പറഞ്ഞു.
അതിനിടെ, സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിക്കുന്നതിന് കെ റെയിലും സര്‍ക്കാരും തീരുമാനിച്ചിട്ടി ല്ലെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോ ട്ട് പോകുകയാണ്. പദ്ധതിക്കുവേണ്ട സാമൂഹികാഘാത പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കല്ലിട്ട സ്ഥലങ്ങളില്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ജിയോ ടാഗി ങ് വഴി അതിര്‍ത്തി നിര്‍ണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരുമെന്നും കെ റെയില്‍ ന ടത്തിയ ജനസമക്ഷം 2.0 ഓണ്‍ലൈന്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.











