മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ പ്രചാരണം ദുബായിലെ ബുര്‍ജ് ഖലീഫയിലും
ദുബായ് : മലയാളം സിനിമകളുടെ പരസ്യം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനകരമായാണ് ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും കാണുന്നത്.
മമ്മൂട്ടിയുടെ ആരാധകരും ചലച്ചിത്ര പ്രേമികളും ഈ വെള്ളിയാഴ്ച സായാഹ്നത്തിനായി കാത്തിരിക്കുകയാണ്. സിബിഐ 5 ദ് ബ്രയിന്‍ എന്ന സിനിമയുടെ പരസ്യ പ്രമോഷന്റെ ഭാഗമായാണ് ബൂര്‍ജ് ഖലീഫയില്‍ സിബിഐയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാത്രി യുഎഇ സമയം 8.30 നും ഒമ്പതിനുമിടയിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിലാണ് പ്രദര്‍ശനം. ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി എന്നിവരും ദട്രെയിലര്‍ പ്രദര്‍ശനത്തിന് മുന്നോടിയായി ദുബായില്‍ എത്തിയിട്ടുണ്ട്.
ഇതിനു മുമ്പ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച കുറുപ്പ് എന്ന സിനിമയുടെ ട്രെയിലറും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മെയ് ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സിബിഐയുടെ ഓവര്‍സീസ് റൈറ്റ് ലഭിച്ചിട്ടുള്ള ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് പ്രമോഷന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.











