യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇടത് മുന്നണി നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷന്‍ 63-ാം ഡിവിഷനില്‍(ഗാന്ധിനഗര്‍) സിപിഎമ്മിലെ ബിന്ദു ശി വന്‍ വിജയിച്ചു
കൊച്ചി: യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇടത് മുന്നണി നില നിര്‍ത്തി.ഉപതിരഞ്ഞെടുപ്പ് നടന്ന കോര്‍പ്പറേഷന്‍ 63-ാം ഡിവിഷനില്‍(ഗാന്ധിനഗര്‍) സിപിഎമ്മിലെ ബി ന്ദു ശിവന്‍ വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഡി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടു ത്തിയത്.ഇതോടെ നേരിയ ഭൂരിഭക്ഷമുണ്ടായിരുന്ന കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും.
സിപിഎം കൗണ്‍സിലറായിരുന്ന കെ കെ ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെര ഞ്ഞെടുപ്പ് നടന്നത്.കെ കെ ശിവന്റെ ഭാര്യയും തിരുവാങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിന്ദു ശിവന്‍.8032 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്.യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാര്‍ട്ടിനായിരു ന്നു മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി പി ജി മനോജ്കുമാര്‍ മത്സരിച്ചു.
രണ്ടംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തി രണ്ടാണ്. ഇതില്‍ പകുതി അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫി നുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണു ള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. ബിജെപി കൗണ്‍സിിലറായിരുന്ന മിനി ആര്‍ മേനോന്‍ അന്തരിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.