ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് സിപിഐ കേരള ഘട കം. ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണന്നും സംസ്ഥാ ന ഘടകം ആവശ്യമുന്നയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു തോസമാണ് ഇക്കാര്യം ആവശ്യ പ്പെട്ടത്
വിജയവാഡ : ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് സിപിഐ കേരളഘട കം. ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണന്നും സംസ്ഥാന ഘടകം ആവശ്യമുന്നയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ കേരളത്തെ പ്രതി നിധീകരിച്ച രാജാജി മാത്യു തോസമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സിപിഎമ്മിന്റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ അഴകൊഴമ്പന്‍ സമീപനമോ ഒളിച്ചുകളി യോ വേണ്ട. ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം ഉയര്‍ന്നു. തെരഞ്ഞെടുപ്പിന് മുന്‍ പ് തന്നെ സഖ്യമുണ്ടാക്കണം. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും അടക്കമുള്ള ദേശീയ കക്ഷിക ളും ചേര്‍ന്ന് മാത്രമേ ബിജെപി വിരുദ്ധ ബദല്‍ രൂപീകരിക്കാന്‍ സാധിക്കുള്ളുവെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി.
അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കാന്‍ തീരുമാനമായി. പ്രായപരിധി മാര്‍ഗ നിര്‍ദേശം കേരള ഘടകത്തില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര തീരുമാനം പ്രായപരിധി നിര്‍ദേശത്തെ അനുകൂലിക്കുന്ന കാനം രാജേന്ദ്രന്‍ വിഭാഗത്തിന് സന്തോ ഷം പകരുന്നതാണ്. സംസ്ഥാന നേതൃത്വം പ്രായ പരിധിയില്‍ ഉറച്ച് നിന്നപ്പോഴും പാര്‍ട്ടി കോണ്‍ ഗ്രസില്‍ അനുകൂല സമീപനം ഉണ്ടാകുമെന്നായിരുന്നു കെ ഇ ഇസ്മായില്‍ പക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ പ്രായപരിധി യില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തി യിരിക്കുന്നത്.
പ്രായപരിധിയെന്ന തീരുമാനം നേരത്തെയെടുത്ത സിപിഎമ്മില്‍, പിബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കാന്‍ തീരുമാനിച്ചിരുന്നു. കൗണ്‍സിലില്‍ നിന്ന് ഒഴിവാകുന്നവരെ ക്ഷണിതാക്കളാക്കുന്നതിനെയും കേരള ഘടകം എതിര്‍ ത്തേക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശത്തോടെ അവ തരിപ്പിച്ച കരട് സംഘടന റിപ്പോര്‍ട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച തുട രുകയാണ്.

നേതൃപദവി ആഡംബരമല്ല;
ഡി രാജയ്ക്ക് എതിരെ സിപിഐ കേരള ഘടകം
പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ദേശീയനേതൃത്വത്തിനും ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കും എ തിരെ കേരള ഘടകം. കേന്ദ്രനേതൃത്വത്തിന്റേത് അലസ സമീപനമാണ്. യുദ്ധത്തില്‍ പരാജയ പ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്ത് തുടരില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പി പ്രസാദ് വിമര്‍ ശനം ഉന്നയിച്ചു.
സിപിഐ നേതൃ പദവിയെന്നാല്‍ ആഡംബബര പദ്ധതിയല്ല. ഉത്തരവാദിത്തമുള്ളതാണ് നേ തൃപദവിയെന്നും പി പ്രസാദ് വിമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരണോ യെന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കാനിരിക്കെയാണ് കേരള ഘടകം രൂ ക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.












