ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണനാണ് കീഴടങ്ങിയത്. ഡിവൈ എഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക യെയാണ് ഇയാള്‍ ആക്രമിച്ചത്
തിരുവനന്തപുരം : ആറ്റുകാലില്‍ സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദി കേസില്‍ ഡിവൈഎഫ്ഐ നേ താവ് പൊലിസില്‍ കീഴടങ്ങി. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണയാണ് പൂ ന്തുറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നേമം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ സായ് കൃഷ്ണ മര്‍ദ്ദിച്ചുവെന്നാണ് സിപി എം പ്രവര്‍ത്തക ഗോപികയുടെ പരാതി. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് ഗോപി ക. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ ഗോപിക പാര്‍ട്ടിയ്ക്കും പോലീസിലും പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദി വസം സായ് കൃഷ്ണന്‍ സിപിഎം ചാല ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തി ഡിവൈഎഫ്ഐ യോഗ ത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ സംഭവം ഗോപിക പാര്‍ ട്ടിയുടെയും, പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തി.
ഡിവൈഎഫ്ഐയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമായുള്ള വാക് തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരാതി നല്‍ കിയിട്ടും അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടായില്ലെന്നു ആക്ഷേപം ഉയര്‍ന്നിരുന്നു.