23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമായി. ഇതാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്
ന്യൂഡല്‍ഹി: 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റിയോഗത്തില്‍ തീരുമാനം.ഇതാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഒന്‍പ ത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. നേരത്തെ കോഴി ക്കോട് നഗരത്തില്‍ വച്ച് ഇരുപതാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നിരുന്നു. സംസ്ഥാന സമ്മേ ളനങ്ങള്‍ ഒക്ടോബറോട് കൂടി ആരംഭിക്കും. അടുത്ത വര്‍ഷം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ ആതി ഥ്യമരുളും.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. നിയന്ത്രണം ഉള്ള ചില സ്ഥല ങ്ങളില്‍ മാത്രം വിര്‍ച്ച്വല്‍ സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബര്‍ മുതല്‍ തുടങ്ങുമെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ എങ്ങനെ നടത്തും എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആശങ്കയുണ്ടെന്നാണ് സൂച ന. മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാല്‍ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങ ളും യോഗത്തില്‍ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു.
അതേസമയം പശ്ചിമബം?ഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബംഗാള്‍ഘടക ത്തി നെതിരെ വലിയ വിമര്‍ശനമുണ്ടായി. കോണ്‍ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നില പാടുക ള്‍ കേന്ദ്രകമ്മിറ്റിയില്‍ ചിലര്‍ ഉയര്‍ത്തി. പശ്ചിമബംഗാളില്‍ തിരിച്ചു വരാന്‍ എന്താണ് വേണ്ടതെന്ന കാര്യം പാര്‍ട്ടി സമ്മേളനങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.