തിരുവല്ലയില്‍ സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി.ജിഷ്ണു, പ്ര മോദ്,നന്ദു,മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയി ലായത്
പത്തനംതിട്ട:തിരുവല്ലയില്‍ സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊ ലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി.ജിഷ്ണു, പ്ര മോദ്,നന്ദു,മുഹമ്മദ് ഫൈസല്‍ എന്നിവ രാണ് പിടിയിലായത്.ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അതേസമയം കൊലപാ തകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
സന്ദീപിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. വേങ്ങല്‍ സ്വദേശി അഭിയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാ ണ്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താ ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നട ത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി അറിയിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെ ത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേ റ്റിട്ടുണ്ട്. സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരി ച്ചു. സന്ദീപ് മരിച്ചുവെന്നുറപ്പായ ഉടന്‍ തന്നെ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സന്ദീപിന്റെ നെ ഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.ഒമ്പത് കുത്തുകള്‍ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.









