സിനിമ തീയേറ്ററിനകത്തേക്ക് പുറത്തു നിന്നു ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും കൊ ണ്ടുവരുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പുറത്തു നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി : സിനിമ തീയേറ്ററിനകത്തേക്ക് പുറത്തു നിന്നു ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും കൊണ്ടുവ രുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പുറത്തു നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാ ന്‍ തീയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി അറിയിച്ചു.
തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നി ബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തി ലുള്ള ബെഞ്ച് വ്യക്തമാക്കി.പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും വില ക്കാനുള്ള അധികാര വും ഉടമകള്‍ക്കുണ്ട്.
അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി കൊണ്ടുവരുന്ന പ്രത്യേക ഭക്ഷണങ്ങളും പാനീയ ങ്ങളും തടയരുതെന്നും കോടതി അറിയിച്ചു. തീയേറ്ററുകള്‍ സ്വകാ ര്യ സ്വത്തുക്കള്‍ ആയതുകൊണ്ട് അ വിടേക്ക് എന്തെല്ലാം കൊണ്ടുവരാം എന്നത് സംബന്ധിച്ചും എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണ മെന്നത് സംബന്ധിച്ചും തീരുമാ നമെടുക്കാനുള്ള പൂര്‍ണ അധികാരം തീയേറ്റര്‍ ഉടമകള്‍ക്കാണ്.
മള്‍ട്ടിപ്ലക്സുകളിലും സിനിമാ തീയേറ്ററുകളിലും എത്തുന്ന കാണികള്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണ പാനീ യങ്ങള്‍ കൊണ്ടുവരുന്നത് തടയരുതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടി രുന്നു. വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി തീയേറ്റര്‍ ഉടമകളുടെ അധി കാരത്തെ പിന്തുണച്ചിരിക്കുന്നത്.
ഏതു സംവിധാനത്തിലും സുരക്ഷ മുന്നില്‍ കണ്ടു നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ നിയന്ത്രണമുണ്ടെന്ന് അവര്‍ പറഞ്ഞു. തീയറ്ററുകളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി ഹൈക്കോടതി നടപടി അസ്ഥിരപ്പെടുത്തി.