നടി വിമല നാരായണന്റെ മൂത്തമകളാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സ കാത്ത് കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റുമായി 15 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്താ ന്‍ വിഷമിക്കുകയാണ് കുടുംബം
കൊച്ചി : മകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് നടി വിമല നാരായണന്‍. വൃക്കരോഗി യായ മകളുടെ ചികിത്സക്കായി പണം കണ്ടെ ത്താനുള്ള നെട്ടോട്ടത്തിലാണ് എറണാകുളം തേവര സ്വദേശിയായ വിമല. വളരെ ചെറിയ വേഷങ്ങളില്‍ മാത്രമാണ് വിമല അഭിനയിച്ചിട്ടുള്ളത്. ജീവി ക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. മകള്‍ക്ക് വൃക്ക നല്‍കാന്‍ ഈ അമ്മ തയാറാണെങ്കിലും ചി കിത്സക്കുള്ള പണം കണ്ടെത്താന്‍ ഇതുവരെയും ഇവര്‍ക്കായിട്ടില്ല.
മൂത്തമകളാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സ കാത്ത് കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റു മായി 15 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്താന്‍ വിഷമിക്കുകയാണ് കുടുംബം. രണ്ട് പെ ണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവ് നാരായണന്‍ നേരത്തെ തന്നെ മരിച്ചു.
വിമല നാരായണന്‍ എന്ന പേര് കേട്ടാല്‍ മലയാളി പെട്ടെന്ന് തിരിച്ചറിഞ്ഞേക്കില്ല, എന്നാല്‍ ‘സാറാ സി’ലെ ‘അമ്മായി’ എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ വേഗം തിരിച്ചറിയാനാകും. ജൂഡ് ആന്റണി ജോ സഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം സാറാസിലെ ‘ആ, ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഡയലോഗിലൂടെയും മനോഹരമായ അഭിനയത്തിലൂടെയും ശ്രദ്ധയാകര്‍ഷിച്ച വിമലയുടെ ജീവി തം പക്ഷേ സിനിമ പോലെ മനോഹരമല്ല.
ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടാനായി ഒരു വീഡിയോ തയ്യാറാ ക്കാമെന്നുപറ ഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകള ഞ്ഞതായും വിമല പറയുന്നു. സിനിമാ സംഘടന ക ളില്‍ അംഗമല്ലാത്തതിനാല്‍ അത്തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല. വിമലയുടെയും കു ടും ബത്തിന്റെയും ദുരവസ്ഥ അറിഞ്ഞ് പാര്‍വ്വതി തിരുവോത്ത്, ദിലീഷ് പോത്തന്‍, ഉണ്ണിമായ പ്രസാദ്, അന്ന ബെന്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ക്കായി സഹായാഭ്യര്‍ഥന നടത്തിയിട്ടുണ്ട്.
സഹായങ്ങള്‍ക്ക് :
വിമല നാരായണന്‍
അക്കൗണ്ട് നമ്പര്‍- 67255098984
ഐ എഫ് എസ് സി കോഡ് – SBIN0016860
എസ് ബി ഐ ബാങ്ക് പെരുമ്പിള്ളി, ഞാറക്കല്‍