സിക്കിമില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി വിനോ ദസഞ്ചാരിക ള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓടേയാണ് ഹിമപാതം സംഭവിച്ചത്.
ഗുവാഹത്തി : സിക്കിമിലെ നാഥു ലാ പര്‍വത ചുരത്തില്‍ ഉണ്ടായ ഹിമപാതത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്ത നം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വിനോദസഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്ത കര്‍ പറഞ്ഞു.
ഹിമപാതമുണ്ടായപ്പോള്‍ 150ല്‍ അധികം വിനോദസഞ്ചാരികള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റി പ്പോര്‍ട്ട്. ഇതുവരെ 22പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓ ടേയാണ് ഹിമപാതം സംഭവിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 14,410 അടി ഉയരത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്ത് സമീ പമാണ് അപകടം നടന്നത്.
ഹിമപാതത്തില്‍ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നതായുമാ ണ് റിപ്പോര്‍ട്ട്. സിക്കിം പൊലീസ്, ട്രാവല്‍ ഏജന്റ്സ് അസോസിയേ ഷന്‍ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉ ദ്യോഗസ്ഥര്‍, വാഹന ഡ്രൈവര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.