സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് ദുരന്തം സംഭവിച്ചത്. താങ്ങുവിലേക്ക് പോ വുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ ക്കാവ് സ്വദേശി വൈശാഖ് ആണ് അപകടത്തില്‍ മരിച്ച മലയാളി
ഗാങ്‌ടോക്ക് : സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരി ച്ചു. 3 ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളിയും മരിച്ചതായി റിപ്പോര്‍ട്ട്. പാ ലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു. നാലുവര്‍ ഷം മുന്‍പാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.
നോര്‍ത്ത് സിക്കിമിലെ സേമയിലാണ് ദുരന്തം സംഭവിച്ചത്. താങ്ങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.നാല് പേര്‍ക്ക് പരുക്കേറ്റു. രാവിലെ ചാത്തനില്‍ നിന്ന് തങ്കുവിലേക്ക് നീങ്ങിയ മൂന്ന് വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ രക്ഷാദൗത്യം ആരംഭിച്ചു.
പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്ടറില്‍ വടക്കന്‍ ബംഗാളിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ സൈനികരെ എത്തിച്ചത്. നിര്‍ഭാഗ്യവശാല്‍, മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരും അപകടത്തില്‍ പരിക്കേറ്റ് മരണത്തിന് കീഴടങ്ങി- ഇന്ത്യന്‍ സൈന്യം പ്ര സ്താവനയില്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റമോര്‍ട്ടത്തിനായി ഗാ ങ്ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റും. ഇതിന് ശേഷം മൃതദേഹങ്ങള്‍ സൈന്യത്തിന് കൈമാറുമെന്നാ ണ് വിവരം.അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.











