അഭിനേതാക്കള്‍ പല രാജ്യങ്ങളില്‍; സംവിധാനം ഫോണ്‍ വഴി – ‘ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍’ തരംഗമാവുന്നു

IMG-20200626-WA0037

Web Desk

പൊട്ടിചിരിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് കോമഡികളുമായി ബ്രാന്‍റ്- ഇ ഒരുക്കിയ ”ചില ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍” എന്ന വെബ് കണ്ടന്റ് തരംഗമാവുമ്പോള്‍ അത് സൃഷ്ടിച്ച സാഹചര്യങ്ങളുടെ കൗതുകം ശ്രദ്ധേയമാവുന്നു. യു എ ഇ പ്രവാസികളായ നൈസലും മുഹാദ് വെമ്പായവുമാണ് ഇതിനു പിന്നിലെ ക്രിയേറ്റീവ് ശില്പ്പികള്‍. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ .
സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെ ഒരുമിച്ചു കൂടിയതാണ് ഒരേ വേവ് ലെങ്ങ്ത് ഉള്ള ഇരുവരും. സിനിമാമോഹ ചര്‍ച്ചകളുടെ ഇടവേളയില്‍ ഈ ലോക്ക് ഡൗണ്‍ സമയത്തെ അധിക സമയത്തെ എങ്ങനെ ക്രിയേറ്റീവ് ആയി ഉപയോഗപ്പെടുത്താം എ ചിന്തയാണ് ബ്രാന്‍ഡ്- ഇ എ ആശയവും ഓലൈന്‍ ക്ലാസ് തമാശകള്‍ എ വെബ് കോമഡി എപ്പിസോഡും. ആര്‍ ജെ കാര്‍ത്തിക്, ആര്‍ ജെ ദീപ,റേഡിയോ പ്രൊഡ്യൂസർ അരവിന്ദ് ഗോപിനാഥ് , ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ , രേഷ്മ,മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Also read:  മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; 'ഫ്‌ളഷി'ലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു

ഖത്തര്‍, യു എ ഇ , അമേരിക്ക, എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട് എങ്കിലും സംവിധയകരോ അഭിനേതാക്കളോ എല്ലാവരും പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവിധ തമാശ എലമെന്റുകളെ ഫോണിലും വീഡിയോ കോളുകളിലും കൂടി ബോദ്ധ്യപ്പെടുത്തി അഭിനയിപ്പിച്ച് എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുക എന്നത് വളരെ ശ്രമകരമായിരുന്നു എന്നും ആ എഫര്‍ട്ട് ജനങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയതില്‍ സന്തോഷമുണ്ട് എന്നും അവര്‍ പറഞ്ഞു.ക്യാമറ ശ്രീകുമാർ ആണ് പ്രധാനമായും കൈകാര്യം ചെയ്തിരിക്കുന്നത്. അജി കടയ്ക്കല്‍ ആണ് എഡിറ്റര്‍.

Also read:  സീ എന്റർടൈൻമെന്റ് 25 ആംബുലൻസുകളും 4,000 പിപിഇ കിറ്റുകളും സംഭാവന ചെയ്യുന്നു

യഥാര്‍ഥ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യാപകര്‍ ചെയ്യുന്നത് മഹത്തായ കാര്യമാണെന്നും ഈ വീഡിയോ തമാശ എന്ന സാധ്യതയ്ക്ക് മാത്രം സൃഷ്ടിച്ചതാണെന്നും അവര്‍ പറഞ്ഞു.. കൂടുതലും അധ്യാപകര്‍ തന്നെ വീഡിയോ ഇഷ്ടപ്പെട്ടതായി അറിക്കുന്നുണ്ട്.അത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്. ബ്രാന്‍റ് ഫോര്‍ എന്‍റര്‍ടെയിന്മെന്‍റ് എന്നാണ്യൂറ്റ്യൂബ് ചാനലിന്‍റെ പേരെങ്കിലും ബ്രാന്‍റ്- ഇ എന്ന ചുരുക്കെഴുത്ത്കൗതുകമുണര്‍ത്തുന്നതാണ്.

Also read:  എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ ആശുപത്രി

ഈ വീഡിയോ ഷെയര്‍ ആന്‍റ് സബ്‌സ്‌ക്രൈബിങ്ങിലൂടെ ആസ്വാദകര്‍ ഏറ്റെടുത്താല്‍ ബ്രാന്‍റ് – ഇ യുടെ പുതിയ വീഡിയോകള്‍ വൈകാതെ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.

Around The Web

Related ARTICLES

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ,

Read More »

ഒളിച്ചോടിയിട്ടില്ല,എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട,ഹേമകമ്മിറ്റി റിപ്പോർട്ട്സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ്

Read More »

‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ

Read More »

പിന്നിൽ നിന്നും കടന്നുപിടിച്ചതു ജയസൂര്യ; പേര് വെളുപ്പെടുത്തി നടി സോണിയ മൽഹാർ

ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സോണിയ മൽഹാർ അടുത്തിടെ ആരോപണവിധേയമായ സംഭവത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു.തൊടുപുഴയിലെ പിഗ്മാൻ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു അത്, വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആരോ എന്നെ പിടിച്ചു, നടൻ

Read More »

POPULAR ARTICLES

പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026ന്റെ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടർ ജനറൽ

Read More »

യുകെ മലയാളികൾക്ക് സന്തോഷ വാർത്ത: ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയിൽ അഞ്ച് ശതമാനം ശമ്പള വർധന; പക്ഷേ ചെറിയൊരു ‘ട്വിസ്റ്റ് ‘

ലണ്ടൻ : ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2  ശതമാനം ശമ്പള വർധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് 5.2 ശതമാനം ശമ്പള വർധനയ്ക്ക് ധാരണയായത്.  മാർച്ച് 30

Read More »

പുണ്യമാസത്തിലെ കാരുണ്യം: റമസാനിൽ 3 കോടി രൂപയുടെ സംഭാവനയുമായി പ്രവാസി മലയാളി.

ദുബായ് : റമസാനിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ ഡോ. കെ.പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി. കഴിഞ്ഞ 28 വർഷമായി ദാനധർമങ്ങൾ വഴി

Read More »

പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും.

അബുദാബി : അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയാകുമെന്നും

Read More »

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 400 കവിഞ്ഞു; യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് നെതന്യാഹു

റഫ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രയേൽ ​ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ

Read More »

ഇവിടെ എല്ലാം സേഫ് ആണ്; കൈവീശി സുനിതയും വില്‍മോറും, പേടകത്തില്‍ നിന്ന് പുറത്തെത്തിച്ചു

വാഷിങ്ടണ്‍: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതര്‍. ഇരുവര്‍ക്കുമൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹേഗും അലക്‌സാണ്ടറും സുരക്ഷിതരായി പേടകത്തില്‍ നിന്നിറങ്ങി. പുലർച്ചെ 4.17നാണ് ആദ്യം

Read More »

എമിറേറ്റ്‌സിന്റെ നവീകരിച്ച ബോയിങ് 777 വിമാനങ്ങൾ റിയാദിലേക്ക് സർവീസിനൊരുങ്ങുന്നു

റിയാദ്: എമിറേറ്റ്‌സ് എയർലൈനിന്റെ നവീകരിച്ച ബോയിങ് 777 വിമാനങ്ങൾ റിയാദിലേക്ക് സർവീസിനൊരുങ്ങുന്നു. ബിസിനസ് ക്ലാസ് സൗകര്യവും, പ്രീമിയം ഇക്കോണമി സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് നവീകരിച്ച ബോയിങ് 777. EK815, EK816 എന്നീ സർവീസുകൾ മാർച്ച് 30

Read More »

റമദാൻ അവസാന പത്തിലേക്ക്; ഖത്തറിൽ ഇഅ്തിഖാഫിന് 205 പള്ളികളിൽ സൗകര്യം

ദോഹ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി

Read More »