English हिंदी

Blog

kovid insurance

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി

ന്യുഡല്‍ഹി : കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്ത ക ര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സം സ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി. രാജ്യത്തെ 20 ലക്ഷത്തോളം പേര്‍ക്കായി കഴി ഞ്ഞ വര്‍ ഷം മാര്‍ച്ച് 30 നാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്.

Also read:  ഇന്ത്യയിലെ ആദ്യ ആറ്റിറ്റിയൂഡ് ഹണ്ട്: നബില ഫിറോസും മാധവ് നിരഞ്ജനും കിരീടം

വാക്സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്‍ഗണന നല്‍കിയതോടെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതെന്നും, കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകള്‍ കൂടുതലാ ണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതുക്കിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പിന്നീട് കൊണ്ട് വരുമെന്നും കേന്ദ്രം വ്യക്തമാക്കി.

Also read:  ഓഹരി വിപണി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌

ഫെബ്രുവരി വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 287 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭി ച്ചത്.കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ ത്തര്‍ക്ക് തിരിച്ചടിയാകും നടപടിയെന്ന് ചൂണ്ടിക്കാട്ടുന്നു.

Also read:  കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകരം ; ഒരു ബ്ലോക്കില്‍ ഒരംഗം, കൂടുതല്‍ പുതുമുഖങ്ങള്‍