ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഥെയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൂന്നേകാലോടെ വിമാനത്താവള സമീപമുള്ള എയർ ഇന്ത്യയുടെ ഓഫിസിൽ പൊതുദർശനത്തിന് വച്ചു.
സാഥെയുടെ ഭാര്യ, മകൻ, മറ്റു ബന്ധുക്കൾ എന്നിവർ മറ്റൊരു വാഹനത്തിൽ എയർ ഇന്ത്യ ഓഫിസിൽ എത്തി. എയർ ഇന്ത്യയിലെ സഹ പൈലറ്റുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും എത്തി സാഥെയ്ക്കു ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്കയിൽ നിന്ന് ഒരു മകൻ എത്താനുള്ളതിനാൽ സംസ്കാരം ചൊവ്വാഴ്ചയെ നടത്തൂ എന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച രാത്രി 7.41ന് കോഴിക്കോട് വിമാനത്താവളത്തിലെ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്നു 35 അടി താഴ്ചയിലേക്കു പതിച്ചാണ് പൈലറ്റ് ഡി.വി.സാഥെ ഉൾപ്പെടെ 18 പേർ മരിച്ചത്. കോപൈലറ്റ് അഖിലേഷ് കുമാറും മരിച്ചു. മരിച്ച യാത്രക്കാരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. ആറ് ജീവനക്കാരടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്