സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാ ണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്
തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സി നിയമനത്തില്‍ ഗവര്‍ണ ര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാ ണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കി യത്.ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂ ണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമനം നടത്തിയ രേഖകള്‍ വിളിച്ചു വരുത്തണം. കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ കേരളത്തിലെ മറ്റേതെങ്കിലും സര്‍വകലാശാല വിസിമാര്‍ക്ക് ചുമതല നല്‍കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയി ല്‍ ആവശ്യപ്പെട്ടു. തന്നിഷ്ടപ്രകാരം ആരെയെങ്കിലും വിസിയായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധി കാരമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയൊരു വിശേഷ അധികാരം ഗവര്‍ണര്‍ക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പോലും പരിഗണിക്കാതെയാണ് കെടിയുവില്‍ താത്കാലി ക വിസിയെ നിയമിച്ചിരിക്കുന്നത്.
ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടി രിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലൂടെ മാത്രമെ ഇത്തരത്തില്‍ വിസിയെ നിയമിക്കാന്‍ സാധിക്കു.











