വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഗാന്ധിനഗര്‍ കു ണ്ടുവാറ സ്വദേശി വിപിന്‍ (25)ആണ് മരിച്ചത്.അടുത്ത ഞായറാഴ്ച്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്
തൃശൂര്‍:വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തി യതിന് ശേഷം വീട്ടിലെത്തി യുവാവ് ആത്മഹത്യ ചെയ്തു.സഹോദരിയുടെ വിവാഹത്തിനായി ആഭരണ ങ്ങള്‍ എടുക്കാനാണ് ജുവല്ലറിയില്‍ പോയത്. വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന.
തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറ സ്വദേശി വിപിന്‍ (25)ആണ് മരിച്ചത്. അടുത്ത ഞായറാഴ്ച്ചയാണ് സഹോ ദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.മൂന്ന് സെന്റ് ഭൂമി മാത്രമെയുള്ളൂ എന്നതിനാല്‍ എവിടെ നി ന്നും വായ്പ കിട്ടിയില്ല.പിന്നാലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വര്‍ണം എടുക്കാന്‍ അമ്മയേയും സഹോദരിയേയും കൂട്ടി പോയി.
പണവുമായി ഉടന്‍ വരാം എന്ന് പറഞ്ഞാണ് വിപിന്‍ ജുവല്ലറിയില്‍ നിന്ന് പോയത്. എന്നാല്‍ വായ്പ നല്‍ കാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദ രിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കൊറോണ കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു.