സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സൈലോ മോഡേൺ റൈസ് മിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടിൽ 100 മെട്രിക് ടൺ നെല്ല് അരിയാക്കാനുള്ള സംസ്‌ക്കരണ ശേഷിയും പദ്ധതിയിലൂടെ ലഭിക്കും.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ ആധുനിക സൈലോ മോഡേൺ റൈസ് മിൽ പ്രൊജക്ടിന്റെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പട്ടികജാതി,പട്ടികവർഗ്ഗ,പിന്നോ ക്കക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ പരിപാടിയിൽ, സഹകരണ – ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫലകം അനാഛാദനം ചെയ്തു.
സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സൈലോ മോഡേൺ റൈസ് മിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടിൽ 100 മെട്രിക് ടൺ നെല്ല് അരിയാക്കാനുള്ള സംസ്‌ക്കരണ ശേഷിയും പദ്ധതിയിലൂടെ ലഭിക്കും. ദേശീയ പാതയോട് ചേർന്ന് വടക്കഞ്ചേരി കണ്ണമ്പ്രയിൽ ആദ്യഘട്ടത്തിൽ 80 കോടി ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, മുൻ എം.എൽ.എ സി.കെ. രാജേന്ദ്രൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അനിത ടി. ബാലൻ, പാപ്കോസ് ഓണററി സെക്രട്ടറി ആർ. സുരേന്ദ്രൻ, പാപ്കോസ് വൈസ് പ്രസിഡന്റ് ചൈതന്യ കൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു