ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗ സ്ഥ ര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ഇന്നു തന്നെ ഉത്തരവിറക്കണമെന്നും കോടതി
കൊച്ചി: ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടു ക്കരുതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കു ന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ഇന്നു തന്നെ ഉത്തര വിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഉത്ത രവ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍വീസ് ചട്ടങ്ങളി ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃ പ്തി പ്രകടിപ്പിച്ച കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാന്‍ ആവശ്യപ്പെട്ടു.
പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരു ന്നു. ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അര്‍ധരാത്രി തുടങ്ങിയ പണിമുടക്കില്‍ കേരളം നിശ്ചലം
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ തൊഴിലാളി സംഘടനക ളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെ യ്ത 48 മണിക്കൂര്‍ രാജ്യത്ത് തുടരുകയാണ്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ് . ആശുപത്രി ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്കായി പ്രത്യേക വാഹനങ്ങള്‍ പൊലീസ് സജ്ജമാക്കിയിരുന്നു. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളി ല്‍ മാര്‍ച്ച് നടത്തി. അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് അക്ഷരാര്‍ഥത്തില്‍ കേരളത്തെ നിശ്ചലമാ ക്കി.











