വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് പ്രതിഷേധം നിര്‍ത്തിയതെന്നും ലത്തീന്‍ അതിരൂപത
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് പ്രതിഷേധം നിര്‍ത്തിയതെന്നും ലത്തീന്‍ അതിരൂപത.
സര്‍ക്കാരുമായി അനുരഞ്ജനമുണ്ടാക്കി സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഇന്ന് ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ വായിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരി ക്കുന്നത്.
സമരം പരിഹാരം കാണാതെ തുടരുന്നതില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ചര്‍ച്ചകള്‍ക്കായുള്ള സര്‍ക്കാരിന്റെ ക്ഷണവും സമരം അവസാനിപ്പിക്കാനുള്ള തീരുമാന ത്തെ സ്വാധീനിച്ചതായും ആര്‍ച്ച് ബി ഷപ്പ് തോമസ് ജെ.നെറ്റോ പുറത്തിറക്കുന്ന ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.











