കുട്ടികളുടെ സ്‌കൂള്‍ അടച്ച ശേഷം ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവിടാനാണ് ആറ്റിങ്ങല്‍ സ്വദേശിനി എത്തിയത്.
ദുബായ് : സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളുമൊത്ത് ഭര്‍ത്താവിന്റെ കൂടെ ചെലവഴിക്കാന്‍ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു.
തിരുവനന്തപുരം മണമ്പൂര്‍ സ്വദേശി അഭിലാഷിന്റെ ഭാര്യ പ്രിജി (38)യാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ദുബായ് ഡിസ്‌കവറി ഗാര്‍ഡനിലെ ഫ്‌ളാറ്റില്‍ വെച്ച് വിഷുദിവസം ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ആംബലുന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌കൂള്‍ പരീക്ഷ കഴിഞ്ഞ ഉടനെ മക്കളുമൊത്ത് പ്രിജി ഭര്‍ത്താവ് ജോലി ചെയ്യുന്ന ജബല്‍ അലിയിലെ ഡിസ്‌കവറി ഗാര്‍ഡനിലേക്ക് എത്തുകയായിരുന്നു. വലിയവിള സ്വദേശികളായ ശങ്കരന്‍-ഗീത ദമ്പതികളുടെ മകളാണ് പ്രീജ.
അനന്തര നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പ്രിജിയുടെ ആകസ്മിക വേര്‍പാടില്‍ മണമ്പൂര്‍ പ്രവാസി കൂട്ടായ്മ അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി.












