പരമാവധി 500 പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായിട്ടുണ്ടാവുകയെന്ന് മുഖ്യമന്ത്രി.പങ്കെടുക്കുന്നവര്‍ 48 മണിക്കൂ റിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് വൈകുന്നേരം 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നടുവിലാണ് അധികാരമേല്‍ക്കേണ്ടത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. അരലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണെങ്കിലും പരമാവധി 500 പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായിട്ടുണ്ടാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് നടുവില്‍ അധികാരമേല്‍ക്കേണ്ട സത്യപ്രതിജ്ഞ പോലുള്ള ചടങ്ങിന് 500 എന്നത് വലിയ സംഖ്യയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഗവര്‍ണര്‍, മുഖ്യമന്ത്രി, 21 മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, പാര്‍ട്ടി പ്രതി നിധികള്‍, ന്യായാധിപന്‍മാര്‍, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗ സ്ഥര്‍, ഭരണഘടനാ പദവി വഹിക്കുന്നവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍, മാധ്യമങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്നാണ് 500 പേര്‍.
ക്ഷണിക്കപ്പെട്ടവര്‍ 2.45നകം സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു കളോ, രണ്ടു തവണ വാക്‌സീന്‍ എടുത്ത സര്‍ട്ടി ഫി ക്കറ്റോ കയ്യില്‍ കരുതണം.
എംഎല്‍എമാര്‍ക്കു കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ഡബിള്‍ മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേ ശിച്ചു.
കോവിഡ് മഹാമരി മൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് വോട്ടര്‍മാരെ കണ്ട് നന്ദി പറയാന്‍ പോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിന്റെ പ്രത്യേ കത മൂലം വരാന്‍ ആഗ്രഹിച്ചിട്ടും അതിന് സാധിക്കാതി രുന്ന ജനതയെ ഈ ഘട്ടത്തില്‍ അഭിവാദ്യം ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.











