സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നട ന്ന ചടങ്ങില്‍ ഗവ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭര ണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹി ഷ്‌കരിച്ചു
തിരുവനന്തപുരം : സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണ റായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹി തരായിരുന്നു. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതില്‍ പ്രതിഷേ ധിച്ച് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം അംഗവും, ആലപ്പുഴയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവുമാണ് സജി ചെറിയാന്‍. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെ ത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂച ന. പത്തനംതിട്ട മല്ലപ്പള്ളിയി ല്‍ വെച്ച് ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെ ത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
കോടതിയില്‍ കേസ് വന്ന സാഹചര്യത്തിലാണ് ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഈ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാന ത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യ പ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോട തിയിലെ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷയും നല്‍കി.