നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16ന് അര്‍ദ്ധരാത്രി അവസാനിച്ച ശേഷമുള്ള നിയന്ത്ര ണങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോ ക്ക്ഡൗണില്‍ അയവ് വരുത്തും. പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗരേഖയുടെ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16ന് അര്‍ദ്ധരാത്രി അവ സാനിച്ച ശേഷമുള്ള നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും.
ഒരേ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മേഖല തിരിച്ച് വ്യത്യസ്തതോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരം തിരിച്ച് പ്രതിരോധ പ്രവ ര്‍ത്തനം നടപ്പാക്കും. പരിശോധനകള്‍ വ്യാപകമാക്കും. പുതിയ കാംപയിനിനെക്കുറിച്ചും ആലോചിക്കും. വീടുകളിലാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള സംവിധാനങ്ങളും നടപ്പാക്കും.
സംസ്ഥാനത്തെ നിലവിലെ പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. കഴിഞ്ഞ 3 ദിവസത്തെ ശരാശരിയാണ് ഇത്. എന്നാല്‍ തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ടിപിആര്‍ 15 ശതമാനത്തില്‍ മുകളില്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച ടിപിആറില്‍ 10% കുറവു ണ്ടായി. കേസുകള്‍ 20 % കുറഞ്ഞുതുമാണ് നിലവില്‍ രോഗബാധ കുറഞ്ഞിടത്ത് ഇളവുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്.
അതേസമയം ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം തുടരാന്‍ സാധ്യതയുള്ളതിനാല്‍, ജാഗ്രത കൈവിടരുതെന്നും വിദഗ്ദര്‍ നിര്‍ദേശിക്കുന്നു. ലോക്ക് ഡൗണ് പിന്‍വലിച്ചാലും പെരുമാറ്റ ചട്ടങ്ങള്‍ തുടരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.