നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോ കന യോഗം ചേരും. നിലവില്‍ നടപ്പിലാ ക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അശാ സ്ത്രിയത ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെ മുതല്‍ മൂന്ന് ദിവസം ഇളവായതിനാല്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. നിലവില്‍ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അശാസ്ത്രിയത ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാ ഹചര്യത്തില്‍ നിയന്ത്രണങ്ങളുടെ രീ തി മാറ്റണമോ എന്ന് കാര്യം ഇന്നത്തെ അവലോകന യോഗം ചര്‍ച്ച ചെയ്യും. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം.
ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടാ യേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്കോ, ലോക്ക്ഡൗണില്‍ സമ ഗ്ര മായ പുനപരിശോധനയ്‌ക്കോ സാധ്യതയില്ല.കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യ വും, ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും. എല്ലാ ദിവസ വും കടകള്‍ രാത്രി എട്ടുവരെ തുറക്കാന്‍ അനുവദിക്കണം എന്ന നിര്‍ദേശമാണ് സര്‍ക്കാരിന് മുന്‍ പിലുള്ളത്. ടിപിആര്‍ ഉയര്‍ന്ന മേഖലകള്‍ അടിച്ചിട്ട് മറ്റ് പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കുക എന്ന സാ ധ്യതയും സര്‍ക്കാര്‍ പരിഗണിച്ചേക്കും. മാളുകള്‍ തുറക്കുന്നതും ഉടന്‍ പരിഗണിക്കപ്പെടാന്‍ സാധ്യ തയില്ല. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വന്നു. പെരുന്നാള്‍ കണക്കിലെടുത്ത് ഞാ യറാഴ്ച്ചയാണെങ്കിലും നാളെ കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പെരു ന്നാളിന്റെ ഭാഗമായി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ആള്‍കൂട്ടം നിയന്ത്രിക്കണം എന്ന കര്‍ശന നിര്‍ ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി കഴിഞ്ഞു. ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാരികളെ അനുനയിപ്പി ക്കാനായെങ്കിലും കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടി വരും.
അതേസമയം, സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപി സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണ്ട. നെ ഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ ക്കും ഇനി മുതല്‍ രണ്ട് ഡോസ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കേറ്റ് മതിയാകും. മറ്റ് സംസ്ഥാന ങ്ങളി ല്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗല ക്ഷ ണമുളളവര്‍ക്ക് ഇളവുണ്ടാകില്ല. ഇവര്‍ ആര്‍ട്ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റും കരുതണം. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവാണ് പ്രാബല്യത്തില്‍ വന്നത്.