കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീ സുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ബുധനാഴ്ച കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസ ര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ യാത്ര ക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ചില ട്രെയി ന്‍ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ലോക്ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കി യത്. എന്നാല്‍ ചില ദീര്‍ഘദൂര സര്‍വീസ് തുടര്‍ ന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇള വുവരുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്.











