സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഇന്നലെ ഒന്‍പതു പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമി ക്രോണ്‍ ബാധിതരുടെ എണ്ണം 29 ആയി. ഇന്നലെ ഒന്‍പതു പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. സം സ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്,ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമി ക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബ്രിട്ടന്‍, അല്‍ബേനിയ, നൈ ജീരിയ എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരിലാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോ ട്ട് രോഗം കണ്ടെത്തിയത് ബംഗളൂരുവില്‍ നിന്ന് എത്തിയ ആളിലാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് ഒമിക്രോണ്‍ ബാധിച്ചത്.
എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തിയതികളിലാണ് എത്തിയത്. പത്ത നംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറ ന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്.
കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതി നെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജ നിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു.അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
ഒമിക്രോണ്‍ കേസുകളുയരുന്ന സാഹചര്യത്തില്‍ ഓരോരുത്തരും സ്വയം പ്രതിരോധത്തിന് വേണ്ടി മാസ് ക്കുകള്‍ ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ക്രി സ്മസ് ആഘോഷങ്ങളാണ് വരാനിരിക്കു ന്നത്. ആഘോഷങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തമിഴ്നാട്ടില്‍ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് ഒമിക്രോണ്‍
തമിഴ്നാട്ടില്‍ വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് ഒമിക്രോണ്‍ കണ്ടെ ത്തിയതായി ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ അറിയിച്ചു.അടുത്തിടെ 18,129 പേരാ ണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇവരിലും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നടത്തിയ പരിശോധനയില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനിതക പരിശോധന യ്ക്ക് അയച്ചപ്പോഴാണ് 33 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറി യിച്ചു.
മൊത്തം ഒമിക്രോണ്‍ ബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍.ഒരാള്‍ കേരളത്തില്‍ നിന്നെത്തിയയാളാണ്. ചെന്നൈയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 26 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മധുര (4), തിരുവണാമലൈ(2), സേലം(1), കേര ളം (1) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ ഒമിക്രോണ്‍ ബാധിതര്‍.