വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണി ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
കൊച്ചി: ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും ഹൈക്കോടതി. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമര്‍ ശിച്ചു.
സംസ്ഥാനത്ത് ആളുകള്‍ മാസ്‌ക് ധരിക്കുന്നു എന്നത് മാത്രമാണ് ആശ്വാസം. പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്ന് ജസ്റ്റിസ് ടി ആര്‍ രവി അഭിപ്രായപ്പെട്ടു. വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനു വദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീ ക്ഷണം.
വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത് എന്ന് സ ര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദഗ്ധസമിതി യുടെ ശുപാര്‍ശ നടപ്പാക്കുക മാത്രമാണ് സര്‍ ക്കാര്‍ ചെയ്യുന്നതെന്നും കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയി ക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.











