പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗ ബാധിച്ചവരുടെ എണ്ണം 28 ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 28 ആയി. സിക വൈറസ് ബാധ പകരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനപ്രതിനിധികളുടെ അടി യന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 നാണ് യോഗം. രോഗം പടരുന്നത് തടയാനുള്ള പ്രതിരോധപ്രവ ര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ആലപ്പുഴ എന്‍ഐവിയിലെ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശികള്‍ക്ക് രോഗം ക ണ്ടെത്തിയത്. ആനയറ സ്വദേശികളായ 35 കാരിക്കും 29 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ആനയറ ക്ലസ്റ്ററിന് പുറത്തും സിക വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. കുന്നുകുഴി സ്വദേശിനിയായ 38കാരിക്കും, പട്ടം സ്വദേശിയായ 33കാരനും, കിഴക്കേക്കോട്ട സ്വദേ ശിനിയായ 44കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. 16 പേര്‍ക്ക് നെഗറ്റീവ് ആണെന്നും പരിശോധനയില്‍ കണ്ടെത്തി.