സംസ്ഥാനത്ത് ഖജനാവ് കാലിയാണെന്നും ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നുവെന്നു മുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഖജനാവ് കാലിയാണെന്നും ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നുവെന്നു മുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാ ല്‍. സംസ്ഥാനത്ത് സാമ്പത്തിക ബു ദ്ധിമുട്ടുകള്‍ണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.
‘പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അര്‍ഹമായ കേന്ദ്രവി ഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങള്‍ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെ ന്നല്ല. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് നിയമപരമാണ്’- ബാലഗോപാല്‍ പറഞ്ഞു.
അതേസമയം, നിലവില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം കേന്ദ്രം തന്നില്ലെങ്കില്‍ ഭാവിയില്‍ പ്രതിസന്ധി കടുക്കു മെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.