ആര്‍എസ്എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ തുടര്‍ന്ന് തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ ആറാം തിയതി വരെയാണ് നിരോ ധനാജ്ഞ
കണ്ണൂര്‍:ആര്‍എസ്എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ തുടര്‍ന്ന് തലശ്ശേരി പോ ലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്നു മുതല്‍ ആറാം തിയതി വരെയാണ് നിരോ ധനാജ്ഞ. കെ ടി ജയകൃഷ്ണന്‍ അനുസമരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തക ര്‍ മുസ്ലിം പള്ളി തകര്‍ക്കുമെന്നും ബാങ്ക് വിളിക്കാന്‍ അനുവദിക്കില്ലെന്നുമെ ല്ലാം പറഞ്ഞ് പ്രകടനം നടത്തിയത്.
ഇതേത്തുടര്‍ന്ന് ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍എസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ യാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ബി ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്,മുതിര്‍ന്ന നേതാവ് കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയവരുടെ നേതൃത്വ ത്തിലായിരുന്നു പ്രകോപന പ്രകടനം നടന്നത്. സം ഭവത്തില്‍ കണ്ടാലറിയാവുന്ന 25ല്‍ അധികം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടു ത്തിരുന്നു. ഐ പി സി 143,147,153എ,149 വകുപ്പുകള്‍ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആ ഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.











