ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഞായറാഴ്ച പുല ര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്.വാഹനത്തിലുണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുത രമാണ്
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്ക് വാഹനാപകടത്തി ല്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരിക്കേറ്റ ആകാശ് തില്ലങ്കേരിയേയും സുഹൃത്തു ക്കളെയും സ്വകാര്യ ആ ശുത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുത രമാണ്.
കൂത്തുപറമ്പില്‍ നിന്ന് തില്ലങ്കേരിയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. റോഡരികിലുള്ള സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മ ത്സരയോട്ടം സംശയിക്കുന്നുണ്ട്. ജന്മദി നാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.പിക്കേറ്റ സുഹൃത്തുക്കളില്‍ അശ്വിന്റെ നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചി കിത്സ തുടരുന്നത്. മറ്റൊരു സുഹൃത്തായ അഖില്‍ ഐസിയുവിലാണ്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്ത് കേസു മായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ തില്ലങ്കേരി യിലെ വീട്ടിലാണ് റെയ്ഡ് നടന്നിരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയു മായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു ആകാശിന്റെ വീട്ടില്‍ റെ യ്ഡ്.