സിപിഎം മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും മലമ്പുഴ കൊട്ടേക്കാട് കുന്നേക്കാട് സ്വദേശിയുമായ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് നാളെ ഉച്ചയോടെ രേഖ പ്പെടുത്തും
പാലക്കാട് : സിപിഎം മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും മലമ്പുഴ കൊട്ടേക്കാട് കുന്നേക്കാട് സ്വദേശിയുമായ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് നാളെ ഉച്ചയോടെ രേഖപ്പെടുത്തും. ഇന്ന് രാവിലെ രണ്ട് പേര്‍ കസ്റ്റഡിയിലായിരുന്നു.
വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പാലക്കാട് ഡിവൈ എസ് പിയുടെ നേ തൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ യെന്ന് പരിശോധിക്കാന്‍ ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്.
സ്വാതന്ത്ര്യദിന തലേന്നാണ് ഷാജഹാനെ ഒരു സംഘം വെട്ടിക്കൊന്നത്. ആര്‍എസ്എസ്-ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപി ച്ചിരുന്നു. സിപിഎമ്മുകാര്‍ തന്നെയാണ് കൊല നടത്തിയതെന്ന് ബിജെപി പറയുന്നു.
ഒന്നാം പ്രതി ശബരീഷ്,രണ്ടാം പ്രതി അനീഷ്,നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏ ഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാന്‍ ഓടിപ്പോകാതി രിക്കാന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായ ങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികള്‍.
ഇതില്‍ മൂന്നാം പ്രതി നവീനെ പട്ടാമ്പിയില്‍ നിന്നും ആറാം പ്രതി സിദ്ധാര്‍ത്ഥനെ പൊള്ളാച്ചിയില്‍ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് നവീന്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് മൂന്ന് സംഘങ്ങളായി ഒളിവില്‍ പോകുകയായിരുന്നു.