കനത്ത പൊലീസ് സുരക്ഷയിലാണ് മെഡി.കോളജ് പരിസരം. വൈദ്യ പരിശോ ധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീ സിന്റെ നീക്കം
കോഴിക്കോട് : എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയെ ഒടുവില്‍ കോഴിക്കോട്ടെത്തിച്ചു.സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. വൈദ്യപരിശോധനക്ക് വേണ്ടി മെഡി. കോള ജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ വൈദ്യപരിശോധന പുരോഗമിക്കുകയാണ്. രാവിലെ 11.15ഓടെയാ ണ് മെഡി.കോളജിലെത്തിയത്. സുരക്ഷ മുന്‍നിര്‍ത്തി, ഏറെ നാടകീയതക്കൊടുവിലാണ് പ്രതിയെ ഇവി ടെയെത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മെഡി.കോളജ് പരിസരം. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം.
അനൗദ്യോഗിക വാഹനങ്ങളില്‍ റോഡ് മാര്‍ഗമാണ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. സെയ്ഫിയുമാ യി വന്ന വാഹനം കണ്ണൂരില്‍ വെച്ച് പഞ്ചറായി ഒന്നര മണിക്കൂറോളം പെരുവഴിയില്‍ കുടുങ്ങി. കണ്ണൂരി ല്‍ വെച്ച് പൊലിസിന് വഴിതെറ്റുകയും ചെയ്തു.കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. മാ മ്മാക്കുന്ന് എത്തിയതോടെ പുലര്‍ ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. 45 മിനി റ്റിനുശേഷം എടക്കാട് പൊലിസ് സ്ഥലത്തെത്തി വാഹനത്തിന് സുരക്ഷയൊരുക്കി. പിന്നാലെ കണ്ണൂര്‍ എടിഎസിന്റെ വാഹനം പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എന്‍ജിന്‍ തകരാര്‍ കാരണം ബ്രേ ക്ക്ഡൗണ്‍ ആയി. പിന്നീട് നാലേമുക്കാലോടെ സ്വകാര്യ വാഹനത്തി ല്‍ കയറ്റിയാണ് സൈഫിയെ കോഴി ക്കോട് എത്തിച്ചത്.
പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് സുരക്ഷ ഒരുക്കാന്‍ മറ്റ് അകമ്പടി വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് ഇന്നലെ പ്ര തി പിടിയിലായത്. ഇവിടെ നിന്ന് കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയപ്പോള്‍ ഇന്നോവാ കാറില്‍നിന്ന് ഫോര്‍ ച്യൂണര്‍ കാറിലേക്ക് ഷാരൂഖിനെ മാറ്റി യിരുന്നു. കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോ ഗസ്ഥരാണ് പ്രതിയ്ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് ആല പ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിലെ ബോഗിയില്‍ യുവാ വ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.