English हिंदी

Blog

YOGI UMMAN

Web Desk

U P മുഖ്യമന്ത്രിയും BJP നേതാവുമായ യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയും വീഡിയോയും BJP യും സംഘ പരിവാറും ദേശീയതലത്തിൽ പ്രചാരണത്തിനായി ഏറ്റെടുത്തതോടെ AlCC യും പ്രതിസന്ധിയിലായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരള സർക്കാരിനെ വിമർശിക്കാനാണ് ആദിത്യനാഥിനെ ഉമ്മൻ ചാണ്ടി വാനോളം പുകഴ്ത്തിയത്.

Also read:  നടിയെ അപമാനിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്

പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയും മരണ സംഖ്യ ഉയരുകയും ചെയ്യുന്ന UP യിൽ ഈ വിഷയത്തിൽ കോൺഗ്രസ് സമരത്തിലാണ്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി UP സർക്കാരിനെതിരെ പരസ്യമായി രംഗത്തു നിൽക്കേ ഉമ്മൻ ചാണ്ടിയുടെ ആദിത്യനാഥ് സ്തുതി കോൺഗ്രസ് ദേശീയ നേതൃത്വത്തിനും തിരിച്ചടിയായി.ഉമ്മൻ ചാണ്ടിക്കെതിരെ കേരളത്തിലെ ഒരു വിഭാഗം AICC യെ സമീപിക്കുമെന്നും സൂചനയുണ്ട്.

Also read:  കോവിഡ് പ്രതിരോധം: ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വ്യാഴാഴ്ച്ചത്തേക്ക് മാറ്റി

മന്ത്രി KK ശൈലജ ക്കെതിരെ മോശം പരാമർശം നടത്തി KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയേയും മുന്നണിയേയും പ്രതിന്ധിയിലാക്കിയിരുന്നു. തൊട്ടുപിന്നാലെയുള്ള ഉമ്മൻ ചാണ്ടിയുടെ
വിവാദ പ്രസ്താവന കോൺഗ്രസിനേയും UDF നേയും കൂടുതൽ പ്രതിസന്ധിയിലാക്കി. ലീഗിന്‍റെയടക്കം പ്രതികരണം വരാനിരിക്കുന്നതേയുള്ളു