വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്
ഷാര്‍ജ : വ്യവസായ മേഖലയായ ഹംറിയയിലെ പെയിന്റ് നിര്‍മാണ ശാലയില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തില്‍ വന്‍നാശ നഷ്ടം.
അതേസമയം, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായതിനാല്‍ അധികം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. വൈകീട്ട് നാലു മണിയോടെയാണ് ഉഗ്ര സ്‌ഫോടനത്തോടെ തീ പടര്‍ന്നത്.
കെമിക്കല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപടര്‍ന്നതെന്ന് പറയപ്പെടുന്നു.
തീപിടിത്തം ഉണ്ടായ ഉടനെ സുരക്ഷ ജീവനക്കാര്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സിനെ വിവരം അറിയിച്ചു.
ഒരു മണിക്കൂര്‍ കൊണ്ട് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. പെയിന്റു നിര്‍മാണ ശാലയില്‍ നിന്നും രാസ സാംപിളുകള്‍ ക്രിമിനല്‍ ലാബറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
വേനല്‍കനത്തതോടെ തീപിടിത്തതിനുള്ള സാധ്യത കൂടുതലാണെന്നും എയര്‍ കണ്ടീഷന്‍ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ വര്‍ഷാവര്‍ഷമുള്ള മെയിന്റന്‍സുകള്‍ നടത്തണമെന്നും ഇലക്ട്രിക്കല്‍ വയറിംഗ് സംബന്ധിച്ച് പരിശോധനകള്‍ നടത്തണമെന്നും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.